രാവിലെ തന്നെ ഒടുക്കത്തെ വിശപ്പ്. ചായ ഉണ്ടാക്കി, ഫ്രിജില്‍ നിന്നും പഴവും എടുത്തു അലമാരയില്‍ ഇരിക്കുന്ന കോര്‍ന്ഫ്ലാകെസും എടുത്തു ടീവി ഓണാക്കി. മുല്ല്ലപെരിയാര്‍ എന്തായോ എന്തോ. ഇനി ഇപ്പൊ കേരളത്തിന് അത് എത്രയും വേഗം ചെറുതായി എങ്കിലും പൊട്ടണം എന്നേ ആഗ്രഹം ഉള്ളു. എന്തിനും ഒരു അവസാനം ഇല്ലേ.
പാത്രത്തിലേക് കോര്‍ന്ഫ്ലാകെസ് കുടഞ്ഞിട്ടപോഴാണ് ശ്രദിച്ചത് നിറച്ചും ഉറുമ്പ് . അപ്പൊ വന്ന ദേഷ്യം എന്റെ വിശപ്പ് ഇരട്ടിപ്പിച്ചു. ഭാര്യ നാട്ടില്‍ പോയതിന്റെയ് ഭുത്തിമുട്ടു ഇതൊകെ ആണ്. നല്ല ചെമ്പവരി പുട്ട് തിന്നോണ്ട് ഇരുന്ന ഞാന് ഇപ്പൊ ബ്രെഡ്ഡും കോര്‍ന്ഫ്ലാകെസും വെച്ച് അഡ്ജസ്റ്റ് ചെയുനത്. ഇനി എങ്ങനെ ഈ ഉറുമ്പിനെ കളയും. ഊതി നോക്കി, പാത്രം തട്ടി നോകി, എവിടേ അവന്മാര്‍ പത്രതികിടന്നു തന്നേയ് ഓടടാ ഓട്ടം. തീരചെരിയ ചെവലേ കളര്‍ ഉള്ള കടികണ ഇനം തന്നെ
ഇനി അറ്റ കയി പ്രയോഗം തന്നെ രക്ഷ. തവ എടുത്തു ഗ്യാസ് അടപ്പതു വെച്ച് കത്തിച്ചു. ഉള്ള കോര്‍ന്ഫ്ലാകെസ് മുഴുവനും കുടഞ്ഞിട്ടു. ഹഹ ഉറുമ്പുകള്‍ താ ഓടി തള്ളുന്നു. കുറേ എണ്ണം അടുപ്പില്‍ വീണു ചത്തു. മിച്ചം ഉള്ളത് ഉള്ളില്‍ തന്നെ ചത്തു മലച്ചു. ഹൂം എന്റെ അടുത്താ കളി . പണ്ട് ഏതോ ഹിന്ദി പണ്ഡിതന്‍ പറഞ്ഞ പോലെ " താലാബ് കിതനാ കുണ്ടി ദേഖാ ഹൈ"
മുഴുവനും പഴവും ചേര്‍ത്ത് കുഴച്ചടിച്ചപോഴ ഓര്‍ത്തത് ചത്ത ഉറുമ്പുകളും അതിലുണ്ടന്നു. പോട്ടേ ഉറുമ്പിനെ തിന്നാല്‍ ക്കാഴ്ച കൂടുമെന്ന് കേട്ടിടുണ്ട്..
എന്തായാലും വെന്തത് ആണല്ലോ.... കുഴപ്പം ഇല്ലായിരികും.
No comments:
Post a Comment