Tuesday 19 July 2011

സാള്‍ട്ട് എന്‍ പെപ്പെര്‍ - നല്ല സ്വാത്

ഉപ്പും കുരുമുളകും നല്ല പോലെ ഉള്ള കറികള്‍ കൂട്ടുന്ന ഒരു അനുഭവമാണ് ഈ പടം കണ്ടപ്പോള്‍.
അടിപൊളി ! ആഷിക് അബുവിന് എന്ന സംവിദായകന്‍ തന്‍റെ കഴിവ് തെളിയിച്ചു.
ഉദയംപേരൂര്‍  ഉള്ള മുല്ലപന്തല്‍ ഷാപിലെ കരിമീന്‍ പൊള്ളിച്ചത് മുതല്‍ ഇങ്ങു തിരുവനന്തപുരത്ത് ബുഹാരി ഹോറെളിലേ പുട്ടും മുട്ടന്‍ ചപ്സ് കാണിച്ചു തുടഗുന്ന സിനിമ നാവിലെ രസ കുമിളകള്‍ ഉണര്‍ത്തുന്നു . ഭക്ഷണ പ്രിയമുള്ള കാളിദാസന്‍ (ലാല്‍ ) തന്‍റെ കൂടുകാരിയെ (മായ - ശ്വേതാ മേനോന്‍ ) കണ്ടെത്തുന്ന കഥയ്യാണ്  ഈ ദോശ ഉണ്ടാക്കിയ കഥ.

ബാബുരാജ്‌ ആണ് കാളിടസന്റെയ് സ്വന്തം കുക്ക് . ഒരു പക്ഷേ ആദ്യമായി ആയിരിക്കും ബാബുരാജിന് ഗുണ്ട ലൈന്‍ അല്ലാത്ത ഒരു റോള് കിട്ടുനത്. ഈ പാവം കുക്ക്‌ റോള് ബാബുരാജ്‌ വളരെ മനോഹരമാകിയിട്ടുണ്ട് .

മറ്റൊരു കഥാപാത്രം ആണ് കെ ടി മിറാഷ്. ആസിഫ്‌ അലിയുടെയ്‌ സ്കൂള്‍ മേറ്റ്‌ ആണ് കക്ഷി . പുള്ളി ഒരു ഒന്നാംതരം ഉപദേശി ആണ് , കരീര്‍ ടെവേലോപ്മെന്റിനേ കുറിച്ച് ആറാം ക്ലാസ്സ്മുതല്‍ ഉപദേശം തുടങ്ങിയതാണ് ... അത് ഇപ്പൊഴും തുടരുന്നു . ഇവര്‍ തമ്മില്‍ എപ്പോഴും മുഴുവന്‍ പേര് വിളിച്ചാണ് അഭിസംബോധന ചെയുനത്. എന്ത് കൊണ്ടാണോ എന്നരില്ല നമ്മള്‍ നമ്മുടെ സ്കൂള്‍ കൂടുകരുടെയ്‌ പേര് മുഴുവന്നയാണ്‌  ഓര്‍ത്തിരിക്കുക.

ഒരു ഡയലോഗ് പോലും ഇല്ലാതെ കാട്ട് മൂപ്പന്‍ എന്നാ കഥാപാത്രം സിനിമയ്ക്ക് ഒരു സ്വാഭാവികത നല്‍കി .

നല്ല സിനിമകള്‍ മലയാളത്തിനു കൈമോശം വന്നിട്ടില്ല എന്നതി തെളിവാണ് ഈ സിനിമ .

സിനിമ തുടങ്ങുന്ന ചെമ്ബാവില്‍ പുനെല്ലിന്‍ ചോറ് എന്നാ ഗാനം ഏതു മലയാളിക്കും ഒരു രുചിയുടെ അനുഭവം ഉണ്ടാകും.



 ചെമ്ബാവില്‍ പുനെല്ലിന്‍ ചോറ് എന്നാ ഗാനം

No comments: